Thursday, June 17, 2021

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും യുവാവിനെ ആളുമാറി തട്ടികൊണ്ടു പോയി; ക്രിമിനൽ കേസിൽ ഗുണ്ടാസംഘത്തെ ഒറ്റിയതിൻ്റെ വൈരാഗ്യം തീർക്കാനായിരുന്നു പദ്ധതി; നഗ്നചിത്രങ്ങൾ എടുത്ത് വിലപേശുകയായിരുന്നു ലക്ഷ്യം; തട്ടികൊണ്ടുപോയത് ആലപ്പുഴയിലെ ക്വട്ടേഷൻ സംഘം; രണ്ടു പേർ പിടിയിൽ

Must Read

മിഥുൻ പുല്ലുവഴി

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും യുവാവിനെ ആളുമാറി തട്ടികൊണ്ടു പോയി. എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിന് സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് ഇന്നലെ വൈകിട്ട് യുവാവിനെ തട്ടികൊണ്ടുപോയത്. യുവാവിൻ്റെ നഗ്നചിത്രങ്ങൾ എടുത്ത് വിലപേശാൻ ആയിരുന്നു നീക്കം എന്ന് വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടെന്നാണ് വിവരം.

ആലപ്പുഴയിൽ നിന്നുള്ള ഗുണ്ടാ സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുണ്ടാസംഘം തേടി വന്നത് മറ്റൊരാളെയായിരുന്നു. അയാൾ സംഭവസമയത്ത് ഫ്ലാറ്റിൽ ഇല്ലായിരുന്നു. പിന്നീട് ഫ്ലാറ്റിലുണ്ടായിരുന്ന സുഹൃത്തിനെ തട്ടികൊണ്ട് പോകുകയായിരുന്നു. ടാർജെറ്റ് ചെയ്ത വ്യക്തിയോട് കിഡ്നാപ്പിംഗ് സംഘത്തിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായും വിവരമുണ്ട്. ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിൽ ഗുണ്ടാസംഘത്തെ ഒറ്റിയതിൻ്റെ വൈരാഗ്യം തീർക്കാനായിരുന്നു പദ്ധതി.

തട്ടികൊണ്ട് പോയ ആളെ മറ്റൊരു ഫ്ലാറ്റിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇടപ്പള്ളി ടോൾ ഗേറ്റിന് സമീപത്തുള്ള ഫ്ലാറ്റിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ രക്ഷപ്പെട്ടുത്തിയത്. പോലീസ് എത്തിയതറിഞ്ഞ് ഗുണ്ടാസംഘം ഇറങ്ങി ഓടി. ഇതിൽ രണ്ടു പേരെ ഇന്ന് പിടികൂടിയിട്ടുണ്ട്. ഇവരെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്ത് വരുന്നു.

Leave a Reply

Latest News

വൈത്തിരി താലൂക്ക് ഓഫീസിൽ നിന്നും കെ.എൽ.ആർ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ തഹസിൽദാരടക്കം മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

വൈത്തിരി: കെട്ടിട നിർമാണത്തിന് വൈത്തിരി താലൂക്ക് ഓഫീസിൽ നിന്നും കെ.എൽ.ആർ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ തഹസിൽദാരടക്കം മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വൈത്തിരി തഹസിൽദാരായിരുന്ന...

More News