Tuesday, May 18, 2021

പെരുമാറ്റച്ചട്ടം നിലനിൽക്കേ നടത്തുന്ന അനധികൃത നിയമനങ്ങൾ തടയണമെന്നു യൂത്ത് കോണ്‍ഗ്രസ്

Must Read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ സംസ്ഥാനത്തെ വിവിധ സർക്കാർ- അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സർവകലാശാലകളിലും വ്യാപകമായി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ നിർത്തിവയ്ക്കാൻ അടിയന്തരമായി ഇടപെടണമെന്നവാശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്‍റ് എസ്.എം. ബാലു ഇലക്ടറൽ ഓഫീസർ (പെരുമാറ്റച്ചട്ടം) ബാലമുരളിക്ക് കത്തു നൽകി.

മോട്ടോർ വാഹനവകുപ്പിൽ അറ്റൻഡർ തസ്തികയിൽ നിയമനം നടക്കുന്നുവെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ആരോഗ്യ വകുപ്പിലും അറ്റൻഡർ തസ്തികയിൽ ഇന്‍റർവ്യു നടത്തി എടുക്കേണ്ടവരുടെ ലിസ്റ്റ് പബ്ളിഷ് ചെയ്യാനുള്ള ശ്രമം നടക്കുന്നു.

സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിലേക്ക് ഒഴിവുള്ള നിയമനം നടത്തുന്നതിനായി മാതൃകാ പെരുമാറ്റ ചട്ടം നിലനിൽക്കേ കഴിഞ്ഞ 12നു സഹകരണ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഏപ്രിൽ 24, 26 തീതയികളിൽ ഇന്‍റർവ്യൂ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 27ന് യോഗം വീണ്ടും ചേർന്ന് ഇന്‍റർവ്യൂവിൽ പങ്കെടുത്തുവരെ നിയമിക്കാനുള്ള നീക്കം നടക്കുന്നു.

സഹകരണ പെൻഷൻ ബോർഡ്, സഹകരണ വികസന ക്ഷേമനിധിബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇത്തരം പിൻവാതിൽ നിയമനങ്ങൾ നടത്താനുള്ള നീക്കം തകൃതിയാണ്.

English summary

The Youth Congress wants to stop illegal appointments while the code of conduct exists

Leave a Reply

Latest News

സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതിന് തെളിവ്; പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി; ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം സഹോദരിയുടെ പരാതി

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതിന് തെളിവ്, പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി, ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം...

More News