Monday, September 27, 2021

നിരപരാധിയായ തന്നെ പോലീസ്, മർദിക്കുകയും ജീപ്പിൽകയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുക്കുകയും ചെയ്തതായി യുവാവിന്റെ പരാതി

Must Read

നിരപരാധിയായ തന്നെ പോലീസ്, മർദിക്കുകയും ജീപ്പിൽകയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുക്കുകയും ചെയ്തതായി യുവാവിന്റെ പരാതി. പുറക്കാട് കരൂർ ഐവാടിശ്ശേരിയിൽ രഘുവരന്റെ മകൻ സിനീഷ് രഘുവര(31)നാണ് മുഖ്യമന്ത്രിക്ക്‌ പരാതിനൽകിയത്. ഞായറാഴ്ചരാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കരൂരിലെ ഒരു വീട്ടിൽനടന്ന ഓണാഘോഷത്തിന് അനുമതിയില്ലാതെ പ്രവർത്തിപ്പിച്ച ഉച്ചഭാഷിണി പോലീസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു.

തന്റെ വീട്ടിൽ കുടുംബത്തിനൊപ്പം ടി.വി. കണ്ടുകൊണ്ടിരുന്നപ്പോൾ ബഹളംകേട്ടാണ് പോലീസ് ജീപ്പിനടുത്തേക്ക്‌ പോയതെന്നു പരാതിയിൽ പറയുന്നു. അപ്പോൾ മറ്റൊരു പോലീസ് വാഹനമെത്തുകയും അതിൽനിന്നിറങ്ങിയ നാലു പോലീസുകാർ ഒന്നും ചോദിക്കാതെയും പറയാതെയും കണ്ണിൽ കണ്ടവരെയെല്ലാം ലാത്തികൊണ്ടും കൈകൊണ്ടും മർദിക്കുകയും അസഭ്യംപറയുകയും ചെയ്തു.

അമ്മയെ ലാത്തികൊണ്ട് അടിക്കുന്നതുകണ്ടപ്പോൾ ചോദിച്ച തന്നെ വളഞ്ഞുപിടിക്കുകയും മർദിക്കുകയും ചെയ്തു. ജീപ്പിൽ കയറ്റിയശേഷവും ക്രൂരമർദനം തുടർന്നതായും പരാതിയിലുണ്ട്. ജനപ്രതിനിധികളും പൊതുപ്രവർത്തകരുമെത്തി പുലർച്ചേ മൂന്നുമണിയോടെയാണു മോചിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News