Monday, September 27, 2021

വാഹനം തടയാൻ ശ്രമിച്ച പോലീസ് സംഘത്തിനുനേരേ കഞ്ചാവ്‌ കേസിൽ പ്രതിയായ യുവാവ് ബൈക്ക് ഓടിച്ചുകയറ്റി

Must Read

വാഹനം തടയാൻ ശ്രമിച്ച പോലീസ് സംഘത്തിനുനേരേ കഞ്ചാവ്‌ കേസിൽ പ്രതിയായ യുവാവ് ബൈക്ക് ഓടിച്ചുകയറ്റി. എ.എസ്.ഐ. ഉൾപ്പെടെ പോലീസുകർക്ക് പരിക്ക്. ശ്രീകാര്യം ചെറുവട്ടിക്കോണത്താണ് സംഭവം. ബൈക്കിടിച്ച് കൈയ്ക്ക്‌ ഒടിവുപറ്റിയ ശ്രീകാര്യം സ്റ്റേഷനിലെ എ.എസ്.ഐ. കുമാറിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഹെൽമെറ്റും മാസ്‌കും ധരിക്കാതെ ബൈക്കിൽ വരികയായിരുന്ന ചെറുവട്ടിക്കോണം സ്വദേശി അനന്ദുവിനെ പോലീസ് തടയാൻ ശ്രമിക്കുകയായിരുന്നു.

ഇയാൾ പോലീസ് സംഘത്തെ ഇടിച്ചിട്ടശേഷം രക്ഷപ്പെട്ടു. എ.എസ്.ഐ. കുമാറിനു കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. മറ്റ് പോലീസുകാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് രണ്ടുദിവസം മുൻപ് ഇയാളെ ശ്രീകാര്യം പോലീസ് താക്കീത് നൽകി വിട്ടയച്ചതാണ്.

ഇയാൾക്ക് കഞ്ചാവുവിൽപ്പന സംഘങ്ങളുമായി ബന്ധമുള്ളതായും പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News