ഏറെയായി സൗഹൃദത്തിലായിരുന്ന യുവതി മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയതിൽ പ്രതിഷേധിച്ച് കാമുകൻ വെടിവെച്ചുകൊന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
മുംബൈയിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മലഡിലെ ഇജ്മിമ സമുച്ചയത്തിൽ കാണ്ടിവേലി സ്വദേശിയായ കാമുകനെ കാണാൻ എത്തിയ നിധി മിശ്രയെന്ന യുവതിയെ 9.45 ഓടെ ഇരുവരും നടക്കുന്നതിനിടെ കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.
ഏറെയായി ഇരുവരും സൗഹൃദത്തിലായിരുന്നുവെങ്കിലും അടുത്തിടെ നിധി മിശ്ര മറ്റൊരാളുമായ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതാകാം ക്രൂരതക്ക് കാരണെമന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വെടിയേറ്റുവീണ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സ്ഥിരീകരിച്ചിരുന്നു.
മരണ കാരണം മാത്രമല്ല, കാമുകനായ രാഹുൽ യാദവ് എങ്ങനെ തോക്ക് സംഘടിപ്പിച്ചുവെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
English summary
The young woman, who was very friendly, was shot dead by her boyfriend in protest of her marriage to another man.