Tuesday, June 15, 2021

വിവാഹിതയായി ഒരു വർഷം ഗർഭിണിയാകാൻ കാത്തിരുന്ന് പരാജയപ്പെട്ട യുവതി അവസാനം പരിശോധന നടത്തിയപ്പോഴറിഞ്ഞു, ജനിച്ചത് പുരുഷനായാണെന്ന്

Must Read

ബെയ്​ജിങ്​: വിവാഹിതയായി ഒരു വർഷം ഗർഭിണിയാകാൻ കാത്തിരുന്ന്​ പരാജയപ്പെട്ട യുവതി അവസാനം പരിശോധന നടത്തിയപ്പോഴറിഞ്ഞു, ജനിച്ചത്​ പുരുഷനായാണെന്ന്​. ശാരീരികമായി സ്​ത്രീയെ പോലെയിരിക്കുകയും ലൈംഗികാവയവങ്ങളുൾപെടെ സ്​ത്രീയുടെത്​ ആകുകയും ചെയ്​ത 26കാരിക്കാണ്​ ഞെട്ടിക്കുന്ന യാഥാർഥ്യം വൈകിമാത്രം അറിയേണ്ടിവന്നത്​. പുരുഷന്മാർക്ക്​ മാത്രമായ വൈ ക്രോ​മസോമുകളുമായി പിറന്ന ഇവരിൽ ഗർഭപാത്രവും ബീജ കോശങ്ങളും ഉണ്ടായിരുന്നില്ല. പുറമെ പുരുഷന്മാർക്ക്​ കൂടുതലായി വളരുന്ന കണ്​ഠമുഴയും ചെറുതായാണ്​ ഉണ്ടായിരുന്നത്​.

ചെറുപ്പം മുതൽ പെൺകുട്ടിയായി ജീവിക്കുന്ന ഇവർ വിവാഹിതയുമായി. അടുത്തിടെ കാലിലേറ്റ മുറിവിനെ തുടർന്ന്​ നടത്തിയ എക്​സ്​ റേയിലാണ്​ എല്ലാം വെളിപ്പെട്ടുതുടങ്ങിയത്​.

എല്ലാം മാറിമറിഞ്ഞ സാഹചര്യത്തിൽ ഇനി ശരിക്കും പുരുഷനായാലോ എന്ന്​ ആലോചിക്കുകയാണ്​.

ഒരിക്കൽ പോലും ആർത്തവം വരാത്തതിനെ തുടർന്ന്​ നേരത്തെ ഡോക്​ടറെ കണ്ടിരുന്നുവെങ്കിലും അൽപം വൈകിയാലും ഉണ്ടാകുമെന്ന്​ ആശ്വസിപ്പിക്കുകയായിരുന്നുവെന്ന്​ മാതാവ്​ പറഞ്ഞു.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News