Sunday, January 23, 2022

അച്ചൻകോവിലാറ്റിൽച്ചാടിയ യുവതിയെ അംഗപരിമിതൻ രക്ഷപ്പെടുത്തി

Must Read

അച്ചൻകോവിലാറ്റിൽച്ചാടിയ കോടുകുളഞ്ഞി സ്വദേശിനിയായ യുവതിയെ അംഗപരിമിതൻ രക്ഷപ്പെടുത്തി. കൊല്ലകടവ് വലിയപറമ്പിൽ തെക്കേതിൽ വി.എസ്. ഷൗക്കത്തലി(58)യാണ് ഇരുപത്തിനാലുകാരിയെ രക്ഷിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു കൊല്ലകടവു പാലത്തിനു പടിഞ്ഞാറായിരുന്നു സംഭവം.

സ്കൂട്ടറിൽ പോകുകയായിരുന്ന ഷൗക്കത്തലിയോട് റോഡിൽനിന്ന ആളാണ് യുവതി ആറിന്റെ കരയിൽ നിൽക്കുന്ന കാര്യം പറഞ്ഞത്. തൊട്ടുപിന്നാലെ യുവതി ആറ്റിലേക്കു ചാടി. ഷൗക്കത്തലിയും പിന്നാലെ ചാടി യുവതിയെ കരയ്ക്കെത്തിച്ചു. ജില്ലാ ആശുപത്രിയിൽ യുവതിക്കു ചികിത്സ ലഭ്യമാക്കി.

കല്ലിമേൽ സെയ്ന്റ് മേരീസ് ദയാഭവൻ ഡയറക്ടർ ഫാ. പി.കെ. വർഗീസ്, ഫാ. സിജു സഖറിയ എന്നിവർ വിവരം പോലീസിലറിയിച്ചു. യുവതിയെ പോലീസിന്റെ നിർദേശാനുസരണം സെയ്ന്റ് മേരീസ് ദയാഭവനിൽ താമസിപ്പിച്ചിരിക്കുകയാണ്

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News