Thursday, January 27, 2022

സ്റ്റേജിൽ വെച്ച് ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ചത് പിടിച്ചു നിർത്താൻ കഴിയാതിരുന്നതിനാലെന്ന് യുവതി; റോക്ക് ഗായിക ഖേദം പ്രകടിപ്പിച്ചത് പ്രതിഷേധം ശക്തമായതോടെ; സോഫിയ പിടിച്ച പുലിവാൽ ഇങ്ങനെ

Must Read

സ്റ്റേജിൽ ആരാധകന്റെ മുഖത്ത് പരസ്യമായി മൂത്രമൊഴിച്ച യുവതി മാപ്പപേക്ഷയുമായി രം​ഗത്തെത്തിയത് പ്രതിഷേധം ശക്തമായതോടെ. അമേരിക്കൻ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് സം​ഗീത നിശക്കിടെ ആരാധകനെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്ത് മൂത്രമൊഴിച്ചത്. സംഭവം വിവാദമായതോടെ യുവതി ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തുകയായിരുന്നു. വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിൽ വെച്ചായിരുന്നു സംഭവം.

പരിപാടി അവതരിപ്പിക്കുന്നതിനിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ചു. അമേരിക്കൻ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് സ്റ്റേജിൽ വെച്ച് ഇത്തരത്തിലൊരു പ്രവർത്തിക്കു മുതിർന്നത്. ഇതോടൊപ്പം അവർ ഗാനം ആലപിക്കുന്നുമുണ്ടായിരുന്നു.

ഇതിനു പിന്നാലെ സംഭവം വൻ വിവാദമായി മാറുകയായിരുന്നു. വലിയ തരത്തിലുള്ള വിവാദത്തിന് വഴിവെച്ചതോടെ ഗായിക മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ‘എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ നമുക്കൊരു രംഗം സൃഷ്ടിക്കാം’, എന്ന് പറഞ്ഞാണ് യുവതി ആരാധകനെ അധിക്ഷേപിച്ചത്. വേദിയിലേക്ക് എത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു ഗാനവും അവർ ആലപിച്ചു.

വീഡിയോ വലിയ തരത്തിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി. ഇതിന് പിന്നാലെ ഡെയ്റ്റോണ ബീച്ച് പൊലീസിന്റെ ഫേസ്ബുക്കിൽ ചിലർ വിവരം ചൂണ്ടിക്കാട്ടി. പൊലീസ് നിർദേശം അനുസരിച്ച് ഒരാൾ പരാതിയും നൽകി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍സ് വിഭാഗം സംഭവം അന്വേഷിക്കുകയായിരുന്നു.

സോഫിയ യുറിസ്റ്റ ഇതിന് പിന്നാലെ ക്ഷമാപണം അറിയിച്ചിരിക്കുകയാണ്. ‘എല്ലാവര്‍ക്കും നമസ്‌കാരം. ഡെയ്റ്റോണയില്‍ നടന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവലിലെ എന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നി. സംഗീതത്തിലും വേദിയിലും എന്റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ‘ഷോക്ക് ആര്‍ട്ടിസ്റ്റ്’ അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്’. സോഫിയ യുറിസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വേദിയിൽ മൂത്രമൊഴിക്കുന്ന ഗായിക

സ്റ്റേജിൽ പ്രകടനം നടത്തുന്നതിനിടെ സോഫിയ ഒരു ആരാധകന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് മുമ്പ് ഗായിക തന്റെ പാന്റ് താഴേക്ക് വലിച്ചുകൊണ്ട് അവളുടെ സ്വകാര്യഭാഗങ്ങൾ തുറന്നുകാട്ടി. ഒപ്പം, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, സോഫിയയുടെ താഴെ ആരാധകൻ വേദിയിൽ മുഖം മിനുക്കി കിടന്നു. നവംബർ 11-ന് ഫ്ലോറിഡയിലെ ഡേടോണ ബീച്ചിലെ വെൽക്കം ടു റോക്ക്‌വില്ലെ ഫെസ്റ്റിവലിലാണ് സംഭവം. റേജ് എഗെയ്ൻസ്റ്റ് മെഷീന്റെ ‘വേക്ക് അപ്പ്’ എന്ന പരിപാടിയിൽ ബാൻഡ് അവതരിപ്പിക്കുകയായിരുന്നു താരം.

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് സോഫിയ. വളരെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് സോഫിയ വളർന്നു വന്നത്. വളരെക്കാലമായി ബ്രാസ് എഗെയ്ൻസ്റ്റിന്റെ ഭാഗമാണ് താരം. 2016-ൽ ദ വോയ്‌സിന്റെ 11-ാം സീസൺ മത്സരാർത്ഥിയായിരുന്നു അവൾ. 31-ാം വയസ്സിലാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. വർഷങ്ങളായി, ബ്രാസ് എഗെയ്ൻസ്റ്റിന്റെ ഗായികയെന്ന നിലയിൽ അവൾ അംഗീകാരം നേടി. അവളുടെ ചില ഹിറ്റ് ഗാനങ്ങളിൽ വേക്ക് അപ്പ്, റൂസ്റ്റർ, ദി പോട്ട്, കില്ലിംഗ് ഇൻ നെയിം എന്നിവ ഉൾപ്പെടുന്നു.താരത്തിന് ഇൻസ്റ്റാഗ്രാമിൽ 58,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഫിറ്റ്നസ് ഇൻസ്ട്രക്ടറായ ജെസീക്ക കിംഗുമായി താരം പ്രണയത്തിലാണെന്ന വാർത്തകളുമുണ്ട്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News