Monday, December 6, 2021

കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിന്റെ മൂക്കിടിച്ചു പരത്തി യുവതി

Must Read

കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിന്റെ മൂക്കിടിച്ചു പരത്തി യുവതി. ബ്രസീലിയൻ നഗരമായ ബെലെമിലാണ് സംഭവം. ഒക്‌ടോബർ 20 -ന് യുവതി ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ. ബസിൽ വെച്ച് യുവതിയെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ആയോധനകലയിൽ പ്രാവീണ്യമുണ്ടായിരുന്ന യുവതി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾക്ക് തക്ക മറുപടി കൊടുത്തത്. ഡെയ്‌ലി മെയിലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബസിലെ മറ്റൊരു യാത്രക്കാരനാണ് വീഡിയോ റെക്കോർഡ് ചെയ്‌തത്. യുവതി മുവായ് തായ്, കപ്പോയ്‌റ എന്നിവ പരിശീലിക്കുന്നയാളാണ്. ഉപദ്രവിക്കാൻ ശ്രമിച്ചയാളുടെ കഴുത്ത് കൈകൊണ്ട് ചുറ്റിപ്പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

തിരക്കേറിയ ബസ് മുതലെടുത്ത് യുവതിയുടെ പിന്നിൽ നിന്ന് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ഇയാൾ ശ്രമിച്ചതായി പൊലീസ് റിപ്പോർട്ട് ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ തൻറെ പാൻറ് അഴിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ബസിന്റെ തറയിലെയ്ക്കിരുത്തുന്നതാണ് വീഡിയോയിലുള്ളത്

കഴുത്തിൽ കുടുക്കിപ്പിടിക്കുന്നതിന് മുമ്പായി യുവതി ഇയാളുടെ മൂക്കിൽ ഇടിച്ചതായും പറയപ്പെടുന്നു. സംഭവത്തെ കുറിച്ച് അറിയിക്കാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിർത്താൻ അവൾ ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ലൈംഗിക പീഡനം എന്ന കുറ്റം തെളിയിക്കപ്പെട്ടാൽ, ബ്രസീലിയൻ നിയമം അനുസരിച്ച്, ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

ലൈംഗിക പീഡനത്തിന്റെ ഏറ്റവും ഗുരുതരമായ കേസുകളിൽ, സംശയിക്കുന്നയാൾ അക്രമം നടത്തുകയോ അതിക്രമം നേരിട്ട ആളെ ഗുരുതരമായി ഭീഷണിപ്പെടുത്തുകയോ ചെയ്യുമ്പോൾ, പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താവുന്നതാണ്

Leave a Reply

Latest News

സിഡ്‌നിയില്‍ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡില്‍ ഒരാള്‍ക്കും ന്യൂസൗത്ത് വെയ്ല്‍സില്‍ കുറഞ്ഞതു 15...

More News