മകന്റെ മൂന്നാം ജന്മദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം

0

റിയാദ്: മകന്റെ മൂന്നാം ജന്മദിനത്തിൽ സൗദി അറേബ്യയിൽ യുവതിക്ക് ദാരുണാന്ത്യം. മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ യുവതി കാറിടിച്ചു മരിച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പ സ്വദേശിനി തല്ലപ്പക സുജാനയാണ് കഴിഞ്ഞ ദിവസം തുമാമ ഹൈവേയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചത്.

സൗദിയിലെ സ്വകാര്യകമ്പനിയിലാണ് സുജാനയുടെ ഭർത്താവ് കിരൺ ജോലി ചെയ്യുന്നത്. സുജാനയും മകനും സന്ദർശക വിസയിലാണ് സൗദി അറേബ്യയിലെത്തിയതാണ്. മകന്റെ ജന്മദിനം ആഘോഷിക്കാൻ കേക്കും പലഹാരങ്ങളും തയ്യാറാക്കിയിരുന്നു. മറ്റ് ചില സാധനങ്ങൾ വാങ്ങാൻ താമസ സ്ഥലത്തിനടുത്തുള്ള ഫ്‌ളവർ ഷോപ്പിലേക്ക് റോഡ് മുറിച്ചുകടന്നു പോവുന്നതിനിടെയാണ് അപകടമുണ്ടായത്.

റിമാൽ പോലീസിൽ നിന്ന് ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഭർത്താവ് വിവരമറിഞ്ഞത്. ശുമൈസി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മഹ്‍ബൂബ്, ദഖ്‍വാൻ, കിരണിന്റെ സുഹൃത്തുക്കളായ രതീഷ്, പുരുഷോത്തമൻ എന്നിവർ രംഗത്തുണ്ട്.

Leave a Reply