Thursday, December 2, 2021

കൗമാരക്കാരിയായ മകളെ ശല്യം ചെയ്ത ജീവിത പങ്കാളിയെ യുവതി ചുട്ടുകൊന്നു

Must Read

കൗമാരക്കാരിയായ മകളെ ശല്യം ചെയ്ത ജീവിത പങ്കാളിയെ യുവതി ചുട്ടുകൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കൗമാരക്കാരിയായ മകളെ ശല്യം ചെയ്തതിനെ തുടർന്നാണ് ഈ ക്രൂരകൃത്യം അവർ ചെയ്തത്. യുവാവിനെ ഈ മാസം 16 മുതൽ കാണാതായി എന്ന സഹോദരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പോലീസ് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയെ അറസ്റ്റ് ചെയ്തു.

2019ലാണ് യുവാവും വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്ന യുവതിയും തമ്മിൽ പരിചയപ്പെടുന്നത്. കുറച്ചു നാളത്തെ സൗഹൃദത്തിനു ശേഷം ഇരുവരും പ്രണയത്തിലായി. ഒരുമിച്ചു ജീവിക്കാനും തുടങ്ങി. യുവതിക്ക് ആദ്യ വിവാഹത്തിലുള്ള കൗമാരക്കാരിയായ മകളും ഉണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്ത് പങ്കാളിയായ യുവാവ് മകളെ ശല്യപ്പെടുത്താൻ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു. പല തവണ താക്കീത് നൽകിയതിനു ശേഷവും യുവാവ് മകളെ ശല്യം ചെയ്യുന്നതു തുടർന്നതോടെ ഇയാളെ ഇല്ലാതാക്കാൻ യുവതി തീരുമാനിച്ചു. ഇതേതുടർന്ന് ഉറക്ക ഗുളിക നൽകി ബോധം കെടുത്തിയ ശേഷം ആരും കാണാത്ത സ്ഥലത്ത് എത്തിച്ച് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നു.

യുവാവ് കാറും ലാപ്ടോപ്പും വീട്ടിൽ ഉപേക്ഷിച്ച് നാടുവിട്ടു പോയി എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. എന്നാൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി കൊന്നതാണെന്ന് തെളിഞ്ഞത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News