കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

0

കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയാറാം ജിലോട്ട് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മെഡിക്കൽ കോളജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടർന്ന് രണ്ടുപേരെയും രണ്ട് സെല്ലുകളിലേക്ക് മാറ്റിയിരുന്നുവെന്ന് എസിപി കെ.സുദർശൻ പറഞ്ഞു.

ഇന്നലെ രാത്രി 7നും 8നും ഇടയ്ക്ക് അ‍ഞ്ചാം വാർ‌ഡിലെ 10–ാം സെല്ലിലാണ് തർക്കം നടന്നതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് കെ.സി.രമേശ് അറിയിച്ചു.

Leave a Reply