Tuesday, May 18, 2021

സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Must Read

ഏറ്റുമാനൂർ∙ അയൽവാസിയുടെ പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടിചിറയിൽ സൂരജിനെയാണ് (19) ഏറ്റുമാനൂർ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തെള്ളകത്തെ സ്വകാര്യ ഹോട്ടലിൽ ഡെലിവറി ബോയ് ആയിരുന്നു. 24ന് ഉച്ചയ്ക്കു 2നു ഹോട്ടലിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു പാഴ്സൽ കൊടുക്കാൻ പോയ സൂരജിനെ കാണാതാവുകയായിരുന്നു.

സുഹൃത്തിന്റെ സ്കൂട്ടറുമായാണ് സൂരജ് പോയത്. സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഹോട്ടൽ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News