Sunday, September 26, 2021

പനമരം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

Must Read

പനമരം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. നെല്ലിയമ്പം കുറുമ കോളനി നിവാസി അർജുനാണ് എലിവിഷം കഴിച്ചത്. മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇ​ന്ന് രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി​യ അ​ർ​ജു​ൻ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ഇ​റ​ങ്ങി​യോ​ടി​യെ​ന്നും ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന വി​ഷം ക​ഴി​ച്ചു​വെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം. കേ​സി​ൽ അ​ർ​ജു​ൻ പ്ര​തി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 10-നാ​ണ് പ​ന​മ​ര​ത്ത് വൃ​ദ്ധ ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ഴെ നെ​ല്ലി​യ​മ്പ​ത്ത് പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ, ഭാ​ര്യ പ​ത്മാ​വ​തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല

Leave a Reply

Latest News

കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ

കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ. രണ്ട് മലയാളികൾ ഉൾപ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ വാനിൽ...

More News