Friday, July 30, 2021

വിവാഹ മോചനം നേടിയ യുവാവിനെ
പുനർ വിവാഹത്തിന് നിർബന്ധിക്കരുത്:
മനുഷ്യാവകാശ കമ്മീഷൻ

Must Read

തൃശൂർ: വിവാഹ മോചനം നേടിയ യുവാവിനെ പുനർവിവാഹത്തിന് നിർബന്ധിച്ചും അദ്ദേഹത്തെ മനോരോഗിയായി ചിത്രീകരിച്ചും യുവാവിൻറെ പൗരാവകാശം ലംഘിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ഒരു പൗരൻ എന്ന നിലയിൽ നിയമം അനുശാസിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം യുവാവിന് ഉറപ്പുവരുത്തണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. തൃശൂർ സ്വദേശിയായ യുവാവ് സമർപ്പിച്ച പരാതിയിലാണ് നടപടി.

കമ്മീഷൻ തൃശൂർ ജില്ലാ സാമൂഹിക നീതി ഓഫീസറെ നിയോഗിച്ച് അന്വേഷണം നടത്തി. പരാതിക്കാരനായ യുവാവ് പഠിക്കാൻ മിടുക്കനായിരുന്നു. 8 വയസുള്ളപ്പോൾ അമ്മ മരിച്ചു. പിതാവ് പുനർ വിവാഹം കഴിച്ചു. ചെറിയ തോതിൽ മാനസിക അസ്വസ്ഥതയുള്ള യുവാവ് മരുന്ന് കഴിക്കുന്നുണ്ട്. ഇരുപത്തിയേഴാം വയസിൽ വിവാഹിതനായ യുവാവ് 17 ദിവസത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചിതനായി. മാതാപിതാക്കൾ പുനർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും യുവാവിന് താത്പര്യമില്ല. മാതാപിതാക്കൾ തന്നെ എപ്പോഴും കുറ്റപ്പെടുത്താറുണ്ടെന്നും മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടെന്നും യുവാവ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

ചെറുപ്പത്തിൽ അമ്മയെ നഷ്ടമായതിൻറെ ദുഃഖമാകാം ഇത്തരമൊരു പരാതിക്ക് കാരണമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. എല്ലാ മനുഷ്യർക്കും വ്യക്തി സ്വാതന്ത്ര്യത്തിനും സുരക്ഷക്കും അവകാശമുണ്ട്. നിയമത്തിന് മുന്നിൽ പരാതിക്കാരൻ ഒരു വ്യക്തിയാണ്. അതിനുള്ള അവകാശം അദ്ദേഹത്തിന് നിഷേധിക്കരുത്.

കാർഷിക സർവകലാശാലയിൽ പ്രൊഫസറായിരുന്ന യുവാവിൻറെ പിതാവിന് മകൻ ഉന്നത സ്ഥാനത്ത് എത്താത്തതിൻറെ നിരാശ കാണുമെങ്കിലും അത് യുവാവിൻറെ സ്വാതന്ത്ര്യത്തിന് വിഘാതമാകരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതി കുടുംബവിഷയമായതിനാൽ കമ്മീഷൻ മേൽ നടപടികൾ അവസാനിപ്പിച്ചു

പി. എം. ബിനുകുമാർ
പി.ആർ. ഒ
9447694053
7238/2020

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News