സഹോദരന്റെ പിറന്നാൾ ആഘോഷത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. 36 വയസുള്ള സൗത്ത് വെസ്റ്റ് ഡൽഹി സ്വദേശി അനൂജ് ഷർമയ്ക്കാണ് വെടിയേറ്റത്.
വെടിയേറ്റ അനൂജിനെ നജഫ്ഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുലെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരൻ പ്രതീക് റിഷിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം നടക്കുന്നത്. ഫാം ഹൗസിൽ സംഘടിപ്പിച്ച ആഘോഷത്തിനിടെ നവീൻ എന്ന യുവാവ് തോക്കിൽ നിന്ന് തുടരെ വെടിയുതിർത്തിരുന്നു. ഇതിലൊരു വെടിയുണ്ട അനൂജിന്റെ നെഞ്ചിലാണ് പതിച്ചത്. പത്തിലേറെ പേരാണ് സംഭവ സമയം ആഘോഷത്തിൽ പങ്കെടുത്തത്.
നവീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ യുവാവ് ഒളിവിലാണ്. നവീനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
English summary
The young man was shot and killed during his brother’s birthday party