Monday, December 6, 2021

നിറം ചേർത്ത സ്പിരിറ്റ് വിൽപ്പന നടത്തുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ

Must Read

നിറം ചേർത്ത സ്പിരിറ്റ് വിൽപ്പന നടത്തുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ. കണ്ണൻദേവൻ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റിൽ കെ.കെ.ഡിവിഷനിൽ പത്തുമുറി ലയത്തിൽ എസ്.അജിത്തി (34)നെയാണ് മൂന്നാർ പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പക്കൽനിന്ന് ഏഴുലിറ്റർ നിറം ചേർത്ത സ്പിരിറ്റ് പിടിച്ചെടുത്തു.

ഞായറാഴ്ച രാത്രിയിൽ വിൽപ്പന നടത്തുന്നതിനിടെ വീടിനുസമീപത്തുനിന്നാണ് പിടിയിലായത്. തോട്ടം മേഖലയിൽ വ്യാപകമായി സ്പിരിറ്റ് കച്ചവടം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണിയാൾ. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ കെ.ഡി.ചന്ദ്രൻ,അനിൽ കുമാർ, സി.പി.ഒ. ഫിലാൽ, നീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അയൽസംസ്ഥാനങ്ങളിൽനിന്ന്‌ തോട്ടംമേഖലയിലേക്ക് സ്പിരിറ്റ് എത്തുന്നതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News