Tuesday, June 15, 2021

എരുമേലിയിൽ മീൻ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Must Read

കോട്ടയം : എരുമേലിയിൽ മീൻ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനിപുരം തെങ്ങുംതോട്ടം ഷിബുവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണയ്‌ക്കൊപ്പം ന്യൂമോണിയയും പിന്നീട് ഹൃദയാഘാതവും ഉണ്ടായതിനെ തുടർന്ന് ചികിത്സയിലയിലായിരുന്ന ഷിബു വീട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വരുന്ന വഴിയാണ് ഷിബു എരുമേലിയിൽ നിന്നും നത്തോലി മീൻ വാങ്ങിയത്. വീട്ടിൽ എത്തിയ ശേഷം ഇതിൽ നിന്നും കുറച്ച് മീൻ എടുത്ത് പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ ഷിബുവിന് വയറിളക്കവും, ഛർദ്ദിയും അനുഭവപ്പെട്ടു. അവശനിലയിലായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ഷിബു എരുമേലി ഹെൽത്ത് ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മീൻ കടയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News