Tuesday, June 22, 2021

സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ പിന്നിലിരുന്ന ആൾ കഴുത്തറുത്ത് കൊന്നു

Must Read

ഹൈദരാബാദ്: സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ പിന്നിലിരുന്ന ആൾ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ ഫലക്‌നുമയിലാണ് സംഭവം. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അബ്ദുൾ ഷാരൂഖ് ആണ് കൊല്ലപ്പെട്ടത്. ഇയാൾ പോക്‌സോ കേസിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. കൃത്യം ചെയ്തയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഇൻസ്‌പെക്ടർ ആർ ദേവേന്ദർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫലക്‌നുമയിലെ ജഹാനുമ മേഖലയിലാണ് കൊലപാതകം നടന്നത്. സ്‌കൂട്ടർ ഓടിച്ച് വന്നിരുന്ന ഷാരൂഖിനെ പിന്നിലിരുന്നയാൾ കത്തി കൊന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ മാരകമായി പരിക്കേറ്റ ഷാരൂഖ് സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കുറച്ച് ദൂരം പിന്നിട്ട ശേഷം രക്തം വാർന്ന് മരിക്കുകയായിരുന്നു.

ഷാരൂഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും പരിശോധിച്ചാണ് കൊല്ലപ്പെട്ടത് ഷാരൂഖ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാൾക്കെതിരെ കഴിഞ്ഞ വർഷം പോക്‌സോ കേസ് രജിസ്റ്റർ ചെയ്ട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

17 വയസുകാരിക്കൊപ്പം ഒളിച്ചോടിയതിനും പെൺകുട്ടിയെ പീഡിപ്പിച്ചതുമാണ് ഷാരൂഖിനെ അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ പുറത്തിറങ്ങിയിരുന്നു. അതിനാൽ തന്നെ പെൺകുട്ടിയുടെ പിതാവോ ബന്ധുക്കളോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News