കയര്‍ കെട്ടാതെ മുറിച്ചുനീക്കുന്നതിനിടെ വൈദ്യുത പോസ്‌റ്റ്‌ മറിഞ്ഞുവീണ്‌ ബൈക്ക്‌യാത്രികനായ യുവാവിനു ദാരുണാന്ത്യം

0

കയര്‍ കെട്ടാതെ മുറിച്ചുനീക്കുന്നതിനിടെ വൈദ്യുത പോസ്‌റ്റ്‌ മറിഞ്ഞുവീണ്‌ ബൈക്ക്‌യാത്രികനായ യുവാവിനു ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ്‌ മരിച്ചത്‌. ഫറോക്ക്‌ നടുവട്ടത്താണ്‌ ദുരന്തം.
തിരക്കേറിയ പാതയില്‍ ഗതാഗതം നിയന്ത്രിക്കാതെയാണ്‌ പോസ്‌റ്റ്‌ നീക്കിയതെന്നു കാട്ടി നാട്ടുകാര്‍ കോഴിക്കോട്‌- നടുവട്ടം റോഡ്‌ ഉപരോധിച്ചു. അനേ്വഷണത്തിനു വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെ നിര്‍ദേശം. ഉപയോഗശൂന്യമായ പോസ്‌റ്റ്‌ നീക്കുന്നതിനിടെയായിരുന്നു അപകടം. ബൈക്കിനു പിന്നിലിരുന്നു വരുമ്പോഴാണ്‌ അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്‌. ഉടന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരാര്‍ ജീവനക്കാരാണ്‌ പോസ്‌റ്റ്‌ മാറ്റിയതെന്ന്‌ കെ.എസ്‌.ഇ.ബി അധികൃതര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here