Thursday, September 23, 2021

കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ യുവാവ് മരിച്ചു

Must Read

ഹരിപ്പാട്: കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ യുവാവ് മരിച്ചു. വാക്സിൻ മൂലമുള്ള പാർശ്വഫലമാണോയെന്നു അന്വേഷിക്കണമെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഡിഎംഒയ്ക്ക് ഇന്നു പരാതി നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനം അടക്കമുള്ള കാര്യങ്ങളിൽ ഊർജ്വസ്വലനായി പങ്കെടുത്ത യുവാവാണ് അപ്രതീക്ഷിതമായി മരിച്ചത്.

ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി ഒ​ന്നാം വാ​ർ​ഡ് ക​രി​മ്പി​ൻ വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ മ​ണി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ന്തു (20) ആ​ണ് മ​രി​ച്ച​ത്. അ​ന​ന്തു ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ര​ണ്ടാം ഡോ​സ് കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

വീ​ട്ടി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും തു​ട​ങ്ങി. ല​ക്ഷ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ വൈ​കു​ന്നേ​രം ആ​റോ​ടെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഡോ​ക്ട​ർ സ്കാ​നിം​ഗി​നു നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും രാ​ത്രി വൈ​കി​യ​തി​നാ​ൽ എ​ടു​ക്കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് വീ​ണ്ടും ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി. ഉ​ട​ൻ​ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​പ്പോ​ൾ കാ​ര്യ​മാ​യ അ​സ്വ​സ്ഥ​ത​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന​ന്തു​വി​നൊ​പ്പം ബു​ധ​നാ​ഴ്ച അ​ച്ഛ​ൻ മു​ര​ളീ​ധ​ര​നും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് അ​സ്വ​സ്ഥ​ത​ക​ൾ ഒ​ന്നു​മി​ല്ല.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തും അ​തി​നു ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂ.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ഞ്ചു യു​വ​തി​ക​ളു​ടെ മ​ര​ണ​ത്തി​ൽ സ​മാ​ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. നാ​ലു​പേ​ർ​ക്കും അ​നു​ഭ​വ​പ്പെ​ട്ട​തു സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ക​ടു​ത്ത ത​ല​വേ​ദ​ന​യാ​ണ് നാ​ലു​പേ​ർ​ക്കും അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​ല​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചും ര​ക്ത​സ്രാ​വം ഉ​ണ്ടാ​യു​മാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ൾ നി​ല​യ്ക്കാ​ത്ത ഛർ​ദി​യെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​രും പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​ണ്. ഒ​രാ​ൾ കോ​ട്ട​യ​ത്തും മ​റ്റൊ​രാ​ൾ കാ​സ​ർ​ഗോ​ട്ടും.

പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​നം നെ​ടു​ന്പാ​റ പു​തു​പ്പ​റ​ന്പി​ൽ ജി​നു ജി. ​കു​മാ​റി​ന്‍റെ ഭാ​ര്യ ദി​വ്യ ആ​ർ. നാ​യ​ർ(38), കൈ​പ്പ​ട്ടൂ​ർ തെ​ക്ക​നേ​ത്ത് ര​ഞ്ജി​ത്ത് രാ​ജി​ന്‍റെ ഭാ​ര്യ ആ​ര്യ സ​തീ​ശ​ൻ (28), പ​ത്ത​നം​തി​ട്ട ചെ​റു​കോ​ൽ കാ​ട്ടൂ​ർ ചി​റ്റാ​നി​ക്ക​ൽ വ​ട​ശേ​രി​മ​ഠം സാ​ബു സി. ​തോ​മ​സി​ന്‍റെ മ​ക​ൾ നോ​വ സാ​ബു(19), പാ​ലാ പ​ടി​ഞ്ഞാ​റ്റു​ക​ര കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ ആ​ർ. ര​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് തൈ​പ്പ​റ​ന്പി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ളു​മാ​യ മ​ഹി​മ മാ​ത്യു (31), ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ വാ​വ​ടു​ക്കം വ​ലി​യ​ക​ണ്ട​ത്തെ കെ. ​ര​വീ​ന്ദ്ര​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ള്‍ സി. ​ര​ഞ്ജി​ത (22) എ​ന്നി​വ​രാ​ണ് മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News