മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

0

മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് അൻസിൽ മൻസിൽ ഷിബു (39) ആണ് ഇന്നലെ സന്ധ്യയ്ക്ക് രക്തം വാർന്നു മരിച്ചത്.  പിതാവ് ഇബ്രാഹിംകുട്ടി (66) പൊലീസ് കസ്റ്റഡിയിലാണ്. 

പൊലീസ് പറയുന്നത്: ബാംബൂ കർട്ടൻ വ്യാപാരിയായ ഷിബു സ്ഥിരമായി മദ്യപിച്ചെത്തി കുടുംബാംഗങ്ങളെ മർദിക്കുമായിരുന്നു. കഴിഞ്ഞ വർഷം പിതാവിനെ വധിക്കാൻ ശ്രമിച്ച ‌കേസിൽ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ ശേഷം സിറ്റ് ഔട്ടിൽ കിടക്കുകയായിരുന്നു. ഇതുകണ്ടു പിതാവ് ഇബ്രാഹിംകുട്ടി കല്ലു കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സന്ധ്യയ്ക്ക് 6.30നു തൊഴിലുറപ്പ് പണി കഴിഞ്ഞെത്തിയ മാതാവ് മറിയം ബീവിയാണ് രക്തം വാർന്നു കിടന്ന നിലയില്‍ മകനെ കണ്ടെത്തിയത്.

ഇതോടെയാണ് സംഭവം നാടറിയുന്നത്. പൊലീസ് എത്തിയാണ് മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഷിബുവിന്റെ ഭാര്യ: സജ്ന. മക്കൾ: അൻസിൽ, അൽ അമീൻ

Leave a Reply