Friday, July 23, 2021

സ്ത്രീധന പീഡനക്കേസിൽ കീഴടങ്ങിയ യുവ ഡോക്ടറെയും കുടുംബാംഗങ്ങളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Must Read

വെമ്പായം: സ്ത്രീധന പീഡനക്കേസിൽ കീഴടങ്ങിയ യുവ ഡോക്ടറെയും കുടുംബാംഗങ്ങളെയും നെടുമങ്ങാട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഡോക്ടറായ ഭാര്യയാണ് കുറ്റിയാണി കണ്ണൻകുഴി ആർ. വി.സദനത്തിൽ ഡോ. സിജോ രാജൻ (28), സിജോയുടെ അച്ഛൻ സി.രാജൻ (54), അമ്മ വസന്ത (53), സഹോദരൻ റിജോ രാജൻ (24) എന്നിവർക്കെതിരേ പരാതി നൽകിയത്. സ്ത്രീധനം ആവശ്യപ്പെട്ട്‌ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയ അച്ഛനെയും സഹോദരനെയും മർദിച്ചെന്നുമാണ് ചൊവ്വര സ്വദേശിയായ യുവതിയുടെ പരാതി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചതിനെത്തുടർന്നാണ് ഇവർ കോടതിയിൽ കീഴടങ്ങിയത്. 2020 സെപ്റ്റംബർ 14-നായിരുന്നു ഇരുവരുടെയും വിവാഹം. 10 ലക്ഷം വിലവരുന്ന കാറും ഏഴുലക്ഷം രൂപയും, ആഭരണങ്ങളും വിവാഹസമയത്ത് നൽകിയിരുന്നു. വധുവിന്റെ രണ്ട് ഏക്കർ ഭൂമിയിൽനിന്ന്‌ 10 സെൻറ് ഭർത്താവിന്റെ പേരിലെഴുതി നൽകണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഏപ്രിൽ 14-ന് മകളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോഴാണ് അച്ഛനും സഹോദരനും മർദനമേറ്റതെന്ന് പരാതിയിൽ പറയുന്നു.

ആദ്യ പരാതി വട്ടപ്പാറ പോലീസ് സ്റ്റേഷനിലാണ് നൽകിയത്. സ്ത്രീധന നിരോധന നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Leave a Reply

Latest News

പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് കർഷകൻ തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

പാലക്കാട് : പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പാറലോടി സ്വദേശി വേലുക്കുട്ടിയാണ് തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെയോടെയായിരുന്നു സംഭവം. മകളുടെ...

More News