തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദത്തിന്റെ ബിഎ.2 ഉപവിഭാഗം 57 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു

0

ന്യൂഡൽഹി ∙ തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദത്തിന്റെ ബിഎ.2 ഉപവിഭാഗം 57 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ബിഎ.1 വിഭാഗമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎ.2 കൂടുതൽ അപകടകാരിയാകുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ആർടിപിസിആർ പരിശോധനയിൽ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ് ജീൻ) അസാന്നിധ്യം ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡാണു ബാധിച്ചതെന്ന സൂചന നൽകുമായിരുന്നു. ഇത് ആർടിപിസിആർ പരിശോധന വഴി ഒമിക്രോൺ അനുമാനം എളുപ്പമാക്കിയിരുന്നു. ജനിതക ശ്രേണീകരണം വഴിയുള്ള സ്ഥിരീകരണം പിന്നീടു മതി. എന്നാൽ, ബിഎ.2 വഴിയുള്ള കോവിഡ് ബാധ പരിശോധിക്കുമ്പോൾ എസ് ജീനും പ്രകടമാണ്. ഒറ്റനോട്ടത്തിൽ ഒമിക്രോൺ ആണെന്ന സൂചന നൽകാത്ത ഈ നിഗൂഢ സ്വഭാവമാണ് ബിഎ.2 ഉപവിഭാഗം കാട്ടുന്നത്. ബിഎ.1 വിഭാഗത്തെക്കാൾ കൂടുതൽ ജനിതക മാറ്റങ്ങൾ ബിഎ.2 ൽ ഉണ്ട്. ആദ്യ വകഭേദത്തിൽ ഇല്ലാതിരുന്ന മാറ്റങ്ങളുമുണ്ടെന്നാണു റിപ്പോർട്ടുകൾ.

Leave a Reply