Sunday, November 28, 2021

മൂക്കംപെട്ടിയിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽനിന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Must Read

മൂക്കംപെട്ടിയിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽനിന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂക്കംപെട്ടി തടത്തേൽ മനു, പുതുപ്പറമ്പിൽ റെജി, പുത്തൻവീട്ടിൽ ഷംസുദ്ദീൻ എന്നിവരാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞദിവസം മൂക്കംപെട്ടിയിലാണ് സംഭവം. മൂക്കംപെട്ടി-അരുവിക്കൽ തോടിന് സമീപമാണ് മനുവിന്റെ വീട്. ഒൻപതുകോൽ താഴ്ചയുള്ള കിണർ വെള്ളപ്പൊക്കത്തിൽ മൂടപ്പെട്ടു. മലിനമായ കിണർ വൃത്തിയാക്കുകയായിരുന്നു മൂവരും. ഷംസുദ്ദീൻ കിണറ്റിലിറങ്ങി മണ്ണുംചെളിയും വാരി കുട്ടയിൽ നിറയ്ക്കുകയും റെജിയും മനുവും കപ്പി ഉപയോഗിച്ച് വലിച്ച് കരയ്ക്കുകയറ്റുകയുമായിരുന്നു. പണിതീർന്ന് ഷംസുദ്ദീൻ കരയ്ക്കുകയറിയനേരത്താണ് തോട്ടിലൂടെ മലവെള്ളപ്പാച്ചിലുണ്ടായത്. മൂവരും ഓടിമാറിയ സമയത്തിനുള്ളിൽ കിണർ ഇടിഞ്ഞു. ജീവൻ തിരികെ കിട്ടിയത് ഭാഗ്യമെന്ന് ഷംസുദ്ദീൻ പറയുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News