ഗുരുദർശനങ്ങളെ മുറുകെപ്പിടിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം -വി.ശശി

0

ചിറയിൻകീഴ്: പ്രായോഗിക ബുദ്ധിയുടെയും ദീർഘദൃഷ്ടിയുടെയും ശക്തമായ അടിത്തറയിൽനിന്നുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി. യോഗത്തെ ശക്തമായ സമുദായ സംഘടനയാക്കി മാറ്റിയതെന്ന് വി.ശശി എം.എൽ.എ. അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് എസ്.എൻ.ഡി.പി. യൂണിയൻ സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശൻ സംഘടനാ സാരഥ്യ രജതജൂബിലി സമ്മേളനവും സാമൂഹ്യക്ഷേമ പദ്ധതി പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം നടത്തുകയായിരുന്നു എം.എൽ.എ.

സംഘടന കൊണ്ട് ശക്തരാവുകയെന്ന മഹത് സന്ദേശത്തെ രാജ്യത്തെമ്പാടുമുള്ള പ്രവർത്തകരുടെ കൂട്ടായ്മയൊരുക്കി വിപുലീകരിക്കാൻ വെള്ളാപ്പള്ളി നടേശന് കഴിഞ്ഞു.

വിദ്യ കൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുമന്ത്രത്തിന് ഊർജം പകർന്നുകൊണ്ട് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഗുരുദർശനങ്ങളെ മുറുകെപ്പിടിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിശ്രമരഹിതമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും എം.എൽ.എ. പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അധ്യക്ഷനായി. എസ്.എൻ.ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി.സീരപാണി ഗുരു സന്ദേശ അനുഗ്രഹ പ്രഭാഷണവും യോഗം കൗൺസിലർ ഡി.വിപിൻ രാജ് സംഘടനാ സന്ദേശവും നൽകി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സലിത, വൈസ് പ്രസിഡന്റ് ലതിക പ്രകാശ് എന്നിവർ സംസാരിച്ചു.

കിടപ്പുരോഗികൾക്കുള്ള തുടർചികിത്സാ ധനസഹായം, വിദ്യാഭ്യാസ സഹായം, ഗുരുഭവനം പദ്ധതി, കടകം ശാഖയുടെ ആസ്ഥാന മന്ദിരം, പെരുങ്ങുഴി ഗുരുക്ഷേത്ര മണ്ഡപം നാടിന് സമർപ്പിക്കൽ എന്നിവയും നടന്നു.

Leave a Reply