റോഡരികിലെ അഴുക്കുചാലിൽ സ്യൂട്ട്കെയ്സിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

0

തിരുപ്പൂർ ∙ റോഡരികിലെ അഴുക്കുചാലിൽ സ്യൂട്ട്കെയ്സിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ധാരാപുരം റോഡിൽ പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിർമിച്ച നാലുവരിപ്പാതയോടു ചേർന്നുള്ള അഴുക്കുചാലിലാണ് 25 വയസ്സു തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

അഴുക്കുചാലിൽ രക്തക്കറയോടു കൂടിയ സ്യൂട്ട്കെയ്സ് കിടക്കുന്നതു കണ്ട നാട്ടുകാരാണ് തിരുപ്പൂർ റൂറൽ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്‌ഥലത്തെത്തി തുറന്നു പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply