Thursday, September 23, 2021

വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണത്തിനെത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർക്കു മർദനമേറ്റു

Must Read

വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണത്തിനെത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർക്കു മർദനമേറ്റു. നൂറനാട് പോലീസ് സ്റ്റേഷനിലെ സ്വർണരേഖയ്ക്കാണു മർദനമേറ്റത്. സ്വർണരേഖ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നൂറനാട് പടനിലം പഴഞ്ഞിയൂർക്കോണം പുള്ളിവടക്കേതിൽ ഹരിലാലിനെ (34) നൂറനാട് പോലീസ് അറസ്റ്റുചെയ്തു.

പോലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി 8.45-നാണു സംഭവം. ഹരിലാൽ മദ്യപിച്ചു വഴക്കുണ്ടാക്കുന്നതായും വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നതായും ഫോണിൽ സ്റ്റേഷനിൽ അറിയിപ്പുകിട്ടി. ഡ്യൂട്ടി ഓഫീസറായ സ്വർണരേഖയും പോലീസ് ഡ്രൈവറും സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു.

ഇതിനിടെ ഹരിലാൽ സ്വർണരേഖയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. യൂണിഫോം കീറുകയും ഷർട്ടിന്റെ ബട്ടണുകൾ നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ എസ്.എച്ച്.ഒ. വി.ആർ. ജഗദീഷ് പ്രതിയെ അറസ്റ്റുചെയ്തു. മെഡിക്കൽ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡുചെയ്തു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News