യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

മണര്‍കാട്‌: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയെന്നു ബന്ധുക്കളുടെ പരാതി.
കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചന രാജാ(24)ണു മരിച്ചത്‌. ഇന്നലെ രാവിലെ പതിനൊന്നരയോടെ ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൂന്നു വര്‍ഷം മുമ്പായിരുന്നു മണര്‍കാട്‌ മാലം സ്വദേശിയായ ബിനുവുമായുള്ള വിവാഹം.
ഒന്നരവയസുള്ള കുട്ടിയുണ്ട്‌. ബാത്ത്‌ റൂമിനുള്ളില്‍ വീണതാണെന്നാണു ഭര്‍തൃവീട്ടുകാര്‍ അര്‍ച്ചനയുടെ ബന്ധുക്കളെ അറിയിച്ചത്‌. കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഭര്‍ത്താവും വീട്ടുകാരും അര്‍ച്ചനയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നെന്നു ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. മരണകാരണം പോസ്‌റ്റ്‌മോര്‍ട്ടത്തിലേ വ്യക്‌തമാകൂയെന്നു പോലീസ്‌ പറഞ്ഞു.സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ നാലിനു കിടങ്ങൂരിലെ വീട്ടുവളപ്പില്‍.കിടങ്ങൂര്‍ നെടുമങ്ങാട്‌ വീട്ടില്‍ രാജു ലത ദമ്പതികളുടെ മകളാണ്‌ അര്‍ച്ചന. മകള്‍ ഹൃദിക(ഒന്നര വയസ്‌).

LEAVE A REPLY

Please enter your comment!
Please enter your name here