Friday, November 27, 2020

തനിക്ക് ഇഷ്‍ടമായ വ്യക്തിയെ വിവാഹം ചെയ്യാന്‍ അച്ഛന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

അബുദാബി: തനിക്ക് ഇഷ്‍ടമായ വ്യക്തിയെ വിവാഹം ചെയ്യാന്‍ അച്ഛന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു. തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിനെ തനിക്ക് ഇഷ്‍ടപ്പെട്ടെന്നും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും പിതാവിനോട് പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് അബുദാബി പഴ്‍സണല്‍ അഫയേഴ്‍സ് കോടതില്‍ യുവതി പരാതിയുമായെത്തിയത്.

പിതാവിനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താന്‍ വീടുവിട്ട് ഇറങ്ങിയെന്നും യുവതി പറഞ്ഞു. എന്നാല്‍ മകളെ വിവാഹം ചെയ്യണമെന്ന് യുവാവ് ഇതുവരെ തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അച്ഛന്‍ കോടതിയെ അറിയിച്ചത്. തന്നെ സമീപിക്കാത്ത ഒരാളുടെ വിവാഹാലോചനയോട് താന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ച പിതാവ്, ഇതിന് പുറമെ തന്റെ മകളെ വിവാഹം ചെയ്യാന്‍ ആയാള്‍ യോഗ്യനാണെന്ന് താന്‍ കരുതുന്നുമില്ലെന്നും പറഞ്ഞു.

മകളെ സംരക്ഷിക്കാനുള്ള സാമ്പത്തികവും ശാരീരികവുമായ കഴിവില്ലാത്തയാളാണ് യുവാവ്. ഇയാള്‍ക്കെതിരെ കോടതികളില്‍ നിലവിലുള്ള വിവിധ കേസുകളുടെ രേഖകളും അച്ഛന്റെ അഭിഭാഷക കോടതിക്ക് കൈമാറി. യുഎഇയിലെ പരമ്പരാഗത രീതി അനുസരിച്ച് വിവാഹം ചെയ്യാനുദ്ദേശിക്കുന്ന വ്യക്തി, വധുവിന്റെ രക്ഷിതാക്കളെ നേരിട്ട് സമീപിച്ച് അവരോട് വിവാഹാലോചന നടത്തുകയാണ് വേണ്ടത്. ഇത് യുവാവ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കേസ് ചെലവ് സഹിതം തള്ളണമെന്നാണ് അച്ഛന്റെ വാദം.

English summary

The woman approached the court alleging that her father did not allow her to marry the person of her choice

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News