Friday, June 25, 2021

കുടുക്ക സമ്മാനിച്ച വിദ്യാർത്ഥിനിയുടെ ആഗ്രഹം സൈക്കിൾ ദിനത്തിൽ സഫലീകരിച്ചു

Must Read

തലവടി: സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ നാണയ ശേഖരമടങ്ങിയ കുടുക്ക സമ്മാനിച്ച വിദ്യാർത്ഥിനിയുടെ ആഗ്രഹം സൈക്കിൾ ദിനത്തിൽ സഫലീകരിച്ചു. പ്രവാസിയായ തലവടി മട്ടമ്മേൽ അജയകുമാറും കുടുംബവുമാണ് ഫേസ് ബുക്ക് പോസ്റ്റ് കണ്ട് വിദ്യാർത്ഥിനിയെ സഹായിക്കാൻ രംഗത്ത് വന്നത്.സ്കൂൾ തുറക്കുമ്പോൾ പുതിയ സൈക്കിൾ വാങ്ങാൻ ശേഖരിച്ച കുടുക്ക സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ നല്കാൻ കാണിച്ച സന്മനസിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് അജയകുമാറിൻ്റെ സഹോദരി തങ്കമ്മണി മട്ടമ്മേൽ പറഞ്ഞു.മട്ടമ്മേൽ കുടുംബത്ത് നടന്ന ചടങ്ങിൽ അമേയ എൻ ശാരിൻ സൈക്കിൾ ആര്യമോൾക്ക് കൈമാറി.ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള, സുരേഷ് ദാമോദരൻ, വിൻസൻ പൊയ്യാലുമാലിൽ, സുധീർ കൈതവന എന്നിവർ സംബന്ധിച്ചു.

സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവൃത്തി കണ്ടറിഞ്ഞാണ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയ തുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദിക്ക് കൈമാറിയത്.ഇതു സംബന്ധിച്ച് തലവടി നാട്ടുവഴിയോരം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു.നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയുടെ അമ്മ സുശീല എടത്വയിൽ തട്ടുകട നടത്തുകയാണ്. ലോക് ഡൗണിനെ ‘ തുടർന്ന് കട ഇപ്പോൾ പ്രവർത്തനരഹിതമാണ്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News