Sunday, September 19, 2021

കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച് 22 മണിക്കൂറിനുള്ളിൽ ഭർത്താവു മരിച്ചെന്ന ആരോപണവുമായി ഭാര്യ രംഗത്ത്

Must Read

ചെങ്ങന്നൂർ: കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച് 22 മണിക്കൂറിനുള്ളിൽ ഭർത്താവു മരിച്ചെന്ന ആരോപണവുമായി ഭാര്യ രംഗത്ത്.

സംഭവത്തിൽ മുളക്കുഴ പഞ്ചായത്ത് കാരയ്ക്കാട് കോട്ട പൂവണ്ണാപൊയ്കയിൽ രതീജ ആരോഗ്യമന്ത്രിക്കു പരാതിനൽകി. കഴിഞ്ഞ മേയ് 31-നാണ് രതീജയുടെ ഭർത്താവ് പി.എസ്. ശ്രീകുമാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിനെടുക്കാൻ പോയത്. വൈകീട്ട് 3.30-ഓടെ വാക്‌സിനെടുത്തു. അന്നു രാത്രി മുതൽ അസ്വസ്ഥത തുടങ്ങിയതായും ഇടതുകാൽമുട്ട് അനക്കാൻകഴിയാത്ത സ്ഥിതിയിലായെന്നും പരാതിയിൽ പറയുന്നു.

തുടർന്നു കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ പുലർച്ചേ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി. മെഡിക്കൽ കോളേജിലും വിദഗ്ധചികിത്സ കിട്ടിയില്ലെന്നും പിന്നീട് വാർഡിലേക്കു മാറ്റിയതായും കുടുംബം ആരോപിക്കുന്നു.

ജൂൺ ഒന്നിന്‌ ഉച്ചയ്ക്ക് 1.30-ഓടെ ശ്രീകുമാർ മരിച്ചു. ആദ്യഘട്ടത്തിൽ പരാതിയുമായി മുന്നോട്ടുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നും നീതി കിട്ടണമെന്നുമാണ് രതീജയുടെ ആവശ്യം

Leave a Reply

Latest News

സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.ഓഗസ്റ്റ് 24-നാണ് സംഭവം. തമ്പാനങ്ങാടിയിലെ...

More News