Sunday, January 23, 2022

കപ്പലിടിച്ച് തിമിംഗലം ചത്തു

Must Read

കപ്പലിടിച്ച് തിമിംഗലം ചത്തു. ഡം ടാങ്കറിന്റെ മുൻഭാഗത്ത് കുടുങ്ങിയതറിയാതെ പസിഫിക് സമുദ്രത്തിലുടെ നീളം തിമിംഗലത്തിന്റെ ജഡം കപ്പൽ വലിച്ചിഴച്ചു. ഒടുവിൽ തുറമുഖത്തെത്തിയപ്പോഴാണ് ദാരണ സംഭവം കപ്പലിലുണ്ടായിരുന്നവർ അറിയുന്നത്. ജപ്പാനിലെ മിസുഷിമ തുറമുഖത്ത് കഴിഞ്ഞ മാസമാണ് സംഭവം.

കപ്പലിടിച്ച് മരിച്ച തിമിംഗലത്തിന്റെ ജഡം ടാങ്കറിന്റെ മുൻഭാഗത്ത് കുടുങ്ങുകയായിരുന്നു. ബ്രൈഡേ ഇനത്തിൽപ്പെട്ട ആൺ തിമിംഗലമാണ് അപകടത്തിൽ ചത്തത്. 39 അടി നീളമുള്ള തിമിംഗലത്തിന് 5 ടൺ ഭാരമുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് മിസുഷിമ കോസ്റ്റ് കാർഡ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് വിശദീകരിച്ചു.

സാധാരണ കപ്പൽ അപകടത്തിൽ പെടുന്ന തിമിംഗലങ്ങളുടെ ജഡങ്ങൾ കടലിന്റെ അടിത്തട്ടിലേക്കു മുങ്ങി പോവുകയാണ് പതിവ്. അതിനാൽ അവയെ കണ്ടെത്താനും സാധിക്കാറില്ല. എന്നാൽ ഇത് ടാങ്കറിൽ കുടുങ്ങുകയായിരുന്നു. കപ്പലുകളും ബോട്ടുകളും തട്ടിയുള്ള അപകടങ്ങളാണ് ആഗോളതലത്തിൽ തിമിംഗലങ്ങളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണം എന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ പഠനത്തിൽ മുൻപ് തന്നെ കണ്ടെത്തിയിരുന്നു.

പ്രതിവർഷം ആയിരക്കണക്കിന് തിമിംഗലങ്ങൾ കപ്പൽ അപകടങ്ങളെ തുടർന്ന് കൊല്ലപ്പെടുന്നുണ്ടെന്ന് നോർത്ത് കാരലൈനയിലെ ഗ്രേറ്റ് വെയ്ൽ കൺസർവൻസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ഫിഷ്ബാക്ക് പറയുന്നു. അതേസമയം ഇത്തരം സംഭവങ്ങൾ ജപ്പാനിൽ ഇനിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനായി സ്വീകരിക്കണ്ടേ നടപടികളെക്കുറിച്ച് പഠനം നടത്തുകയാണെന്ന് മിസുഷിമ കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News