Friday, July 30, 2021

കിണറ്റിൽ വെളുത്തനിറത്തിൽ പതഞ്ഞുപൊങ്ങി; പെട്ടെന്ന് ചെളി നിറഞ്ഞു; ഒടുവിൽ കട്ട പിടിച്ചു

Must Read

ഹരിപ്പാട്: കിണറ്റിലെ വെള്ളത്തിൽ പെട്ടെന്നു ചെളിനിറയുകയും പിന്നാലെ കട്ടപിടിക്കുകയും ചെയ്തു. വെട്ടുവേനി നന്ദനത്തിൽ മുരളീധരൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ വ്യാഴാഴ്ച രാവിലെയാണു സംഭവം. കിണറ്റിൽ വെളുത്തനിറത്തിലെ പതയാണ്‌ ആദ്യം കണ്ടത്.

വെള്ളം കോരാൻശ്രമിച്ചപ്പോൾ പത മാറി. രണ്ടു മണിക്കൂറിനുശേഷം വെള്ളം പതഞ്ഞു പൊങ്ങിത്തുടങ്ങി. ഇതോടെ വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായംതേടി. കിണറിന്റെ തൊടി പൊട്ടി വെള്ളവും മണ്ണും ശക്തമായി അകത്തേക്കു കയറിയതിനാലാകാം ഈ പ്രതിഭാസമുണ്ടായതെന്നാണ് അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News