കൊല്ലം∙ ആര്യങ്കാവിൽ വിവാഹ വീട്ടിൽ കൂട്ടത്തല്ല്. സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. കൂട്ടത്തല്ലിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.
കറി വിളമ്പുന്നതിനെ ചൊല്ലിയുള്ള സംസാരമാണ് അടിയിൽ അവസാനിച്ചത്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആര്യങ്കാവ് പൊലീസെത്തിയാണ് കൂട്ടത്തല്ല് അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. ബന്ധുക്കള്‍ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ നിന്നുള്ള വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. വധു വരനൊപ്പം വീട്ടിലേക്ക് പോയി.
English summary
The wedding house in Aryankavu is not crowded