Wednesday, December 1, 2021

സ്‌പില്‍വേ ഷട്ടര്‍ തുറന്ന്‌ ജലം പുറത്തേക്ക്‌ ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല

Must Read

കുമളി : സ്‌പില്‍വേ ഷട്ടര്‍ തുറന്ന്‌ ജലം പുറത്തേക്ക്‌ ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല. ജലനിരപ്പ്‌ 138.70 അടിയിലെത്തിയപ്പോഴാണ്‌ ഇന്നലെ സ്‌പില്‍വേ ഷട്ടറുകള്‍ തുറന്നത്‌. സെക്കന്‍ഡില്‍ 534 ഘനയടി വീതം ജലമാണ്‌ പുറത്തേക്ക്‌ ഒഴുക്കുന്നത്‌.
2335 ഘനയടി വീതം ജലം തമിഴ്‌നാട്ടിലേക്കു ഒഴുക്കുന്നുണ്ട്‌. എന്നാല്‍ ഇന്നലെ വൈകിട്ട്‌ ആറിന്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 138.85 ആയിരുന്നു. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത്‌ മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലേക്ക്‌ നീരൊഴുക്ക്‌ വര്‍ധിച്ചിട്ടുണ്ട്‌. ഇന്നലെ രാവിലെ 7.29നാണ്‌ സ്‌പില്‍വെ ഷട്ടറുകള്‍ തുറന്നത്‌. 13 ഷട്ടറുകളില്‍ മൂന്ന്‌, നാല്‌ ഷട്ടറുകളാണ്‌ തുറന്നത്‌.
മന്ത്രിമാരായ റോഷി അഗസ്‌റ്റിന്‍, കെ. രാജന്‍, വാഴൂര്‍ സോമന്‍ എം.എല്‍.എ, ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ. ഫിലിപ്പ്‌, ഇടുക്കി ജില്ലാ കളക്‌ടര്‍ ഷിബാ ജോര്‍ജ്‌, കുമളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി ഷാജിമോന്‍ എന്നിവര്‍ പുലര്‍ച്ചെ തന്നെ അണക്കെട്ടിലെത്തി. ഇവരുടെ സാന്നിധ്യത്തിലാണ്‌ സ്‌പില്‍വേ തുറന്നത്‌.
പെരിയാര്‍ തീരങ്ങളില്‍ വ്യാഴാഴ്‌ച്ച തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സ്‌പില്‍വേയിലൂടെ ആദ്യം വെള്ളമെത്തിയ വള്ളക്കടവില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്‌, ഡി.സി.സി. പ്രസിഡന്റ്‌ സി.പി. മാത്യു എന്നിവര്‍ രാവിലെ എത്തിയിരുന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News