മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 131 അടി പിന്നിട്ടു

0

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 131 അടി പിന്നിട്ടു. അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്തു പെയ്യുന്ന ശക്‌തമായ മഴയില്‍ 128 അടിയായിരുന്ന ജലനിരപ്പ്‌ ഇന്നലെ 131 അടിയിലേക്ക്‌ ഉയരുകയായിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത്‌ 777 ഘനയടിയായി. ഒരു മാസത്തിലധികമായി തമിഴ്‌നാട്‌ പെന്‍സ്‌റ്റോക്കിലൂടെ വെള്ളം കൊണ്ടുപോകുന്നില്ല. കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഇറച്ചില്‍ പാലം കനാലിലൂടെ നൂറു ഘനയടി വീതം ജലം ഒഴുക്കുന്നുണ്ട്‌. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച്‌ ലോവര്‍ ക്യാമ്പില്‍ നടത്തിയിരുന്ന വൈദ്യുതി ഉത്‌പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്‌. വൈദ്യുതി നിലയവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളുടെ ഭാഗമായി എല്ലാ വര്‍ഷവും ഏപ്രിലില്‍ തേക്കടിയിലെ ഷട്ടര്‍ അടയ്‌ക്കുക പതിവാണ്‌. അടുത്ത ഒന്നിനു ഷട്ടര്‍ തുറന്നു പെന്‍സ്‌റ്റോക്ക്‌ വഴി വെള്ളം കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here