Saturday, May 15, 2021

ഇരുവഴിഞ്ഞി പുഴയിൽ നീർനായ് ആക്രമണം തുടർക്കഥയാവുന്നു

Must Read

കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ് ആക്രമണം തുടർക്കഥയാവുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാെൻറ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നീ കുട്ടികൾക്കാണ് ഏറ്റവുമൊടുവിൽ നീർനായുടെ കടിയേറ്റത്.
രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പ് ഷിയാൻ എന്ന പത്താം ക്ലാസുകാരനും ഇതേ സ്ഥലത്തുെവച്ച് കടിയേറ്റിരുന്നു.കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിരവധി പേർക്കാണ് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാരശ്ശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ, ചാലക്കൽ, കാരാട്ട്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടായും നീർനായ്ക്കൾ വിഹരികുന്നത്.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​വ​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​െൻറ ആ​ർ.​ആ​ർ.​ടി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ജ​ന​ങ്ങ​ള്‍ക്ക് വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി കു​ളി​ക്കാ​നോ വ​സ്ത്രം ക​ഴു​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള ആ​ക്ര​മ​ണ​മാ​യ​തി​നാ​ൽ പെ​ട്ടെ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

വേനൽ കനത്താൽ പ്രദേശവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുവഴിഞ്ഞിയെയാണ്. നീർനായുടെ തുടർച്ചയായ ആക്രമണത്തിന് പരിഹാരത്തിനായി അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

English summary

The water dog attack on the Iruvazhinyi river continues

Leave a Reply

Latest News

വെള്ളപ്പൊക്ക ഭീതിയിൽ ഉറക്കമിളച്ചിരിക്കുകയാണ് റാന്നി; രക്ഷക്കൊരുങ്ങി എന്‍.ഡി.ആര്‍.എഫി‍ൻ്റെ 40 പേരടങ്ങുന്ന സംഘം

റാ​ന്നി: ആ​ശ​ങ്ക​യി​ലാ​ണ് റാ​ന്നി ടൗ​ണും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ. പ്ര​ത്യേ​കി​ച്ച് റാ​ന്നി ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വം​കൊ​ണ്ട് ക​ട​ക​ൾ തു​റ​ക്കു​ന്നി​ല്ലെ​ങ്കി​ലും രാ​ത്രി​യി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ൽ ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കു​ക​യാ​ണ്....

More News