Sunday, November 28, 2021

പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി

Must Read

മലപ്പുറം: പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസവരീതി മനസിലാക്കിയത്. വിവരം അറിഞ്ഞ വീട്ടുകാര്‍ മൂന്ന് ദിവസത്തിന് ശേഷമാണ ആശുപത്രിയിലാക്കിയത്. പീഡിപ്പിച്ച അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗര്‍ഭിണായാണെന്ന് വിവരം പത്തുമാസവും പെണ്‍കുട്ടി വീട്ടില്‍ നിന്ന് മറച്ചുവെച്ചു. അതിന് ശേഷം മുറിയില്‍ യൂട്യൂബ് നോക്കി പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത ്അന്വേഷണം ആരംഭിച്ചു. അയല്‍വാസിയായ 21കാരനെയാണ് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത് യൂട്യൂബ് നോക്കി പ്രസവം എടുക്കുന്നത് എങ്ങനെയെന്ന് മനസിലാക്കി പൊക്കിള്‍ കൊടി സ്വയം മുറിച്ച പുറത്തെടുത്തെന്നാണ് പെണ്‍കുട്ടി പറയുന്നത്.

20ാംതീയതിയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച ശേഷം മൂന്ന് ദിവസം ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു.
പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചക്കുറവുണ്ട്. ഈ ഒരു സാഹചര്യം മറയാക്കി അയല്‍വാസി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. 23ാം തീയതിയാണ് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവശിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News