Monday, November 29, 2021

അമ്മയറിയാതെ കുഞ്ഞിനെ രക്ഷിതാക്കൾ ദത്ത് നൽകിയ സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Must Read

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ രക്ഷിതാക്കൾ ദത്ത് നൽകിയ സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പെടെ ആറ് പ്രതികളാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഇന്ന് ഉത്തരവ് പറയുന്നത്.

അതേസമയം, അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തവരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോ‍ർട്ട് നൽകാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്. പരാതിയിൽ സമയോജിതമായി സർക്കാർ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.

അതേസമയം കേസ് പരിഗണിച്ചപ്പോള്‍ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമർശിക്കുകയും ചെയ്തു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്‍റെ കാലാവധി കഴി‍ഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്‍റെ കാലവാധി ജൂണ്‍ 30ന് അവസാനിച്ചതാണെന്ന് കോടതി പറഞ്ഞു. ലൈസൻസ് പുതുക്കൽ നടപടികള്‍ നടന്നുവരുകയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി.

അനുപമയുടെ പരാതിയിൽ സർക്കാർ സമയോജിതമായി ഇടപെട്ടുവെന്നും കുടുംബ കോടതി നിരീക്ഷിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. ഹർജിയിൽ ആറ് പേരാണ് എതിർകക്ഷികൾ. തിരുവനന്തപുരം പോലീസ് കമ്മിഷണർ, പേരൂർക്കട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ, അച്ഛനും അമ്മയും ഉൾപ്പെടെ ആറുപേരെ കേസിൽ അനുപമ എതിർകക്ഷികൾ ആക്കിയിരിക്കുന്നു.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ താൻ തന്റെ കുട്ടിയുടെ വിശദാംശങ്ങൾ ചോദിച്ചും കുട്ടിയെ തിരികെ കിട്ടുന്നതിനുമായി കയറിയിറങ്ങുകയാണ്. പക്ഷെ ഇവരിൽ ആരിൽ നിന്നും തനിക്ക് അനുകൂലമായി നീക്കമുണ്ടാകുന്നില്ല. തനിക്ക് തന്റെ കുട്ടിയെ നഷ്ട്ടപ്പെട്ടു. കുട്ടിയെ തിരികെ കിട്ടാനുള്ള നടപടി ക്രമങ്ങൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് അനുപമയുടെ ആവശ്യം.

ഇതിനിടെ വനിതാ – ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാൽ സമയം നീട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News