Sunday, November 29, 2020

‘നമ്മൾ അത് നേടി, അത് നേടി ജോ, നിങ്ങളാണ് ഇനി അടുത്ത യുഎസ് പ്രസിഡന്റ്’– ജോ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് കമലാ ഹാരിസ്

Must Read

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ്...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത്...

വാഷിങ്ടൻ∙ വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡൻ അടുത്ത പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ ആഘോഷനിറവിൽ അമേരിക്ക. യുഎസിലെ പ്രധാന നഗരങ്ങളെല്ലാം ഡമോക്രാറ്റുകൾ കീഴടക്കി കഴിഞ്ഞു. യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടനിൽ ആഘോഷനൃത്തവുമായി ജനങ്ങൾ തെരുവിലിറങ്ങി. നീണ്ട ദിവസത്തെ കാത്തിരിപ്പിനു ശേഷം, ഇഞ്ചോടിഞ്ചു മത്സരങ്ങൾക്കും വാക്‌പോരുകൾക്കുമൊടുവിൽ പുറത്തുവന്ന ജനകീയ വിധി ആഘോഷമാക്കുകയാണ് അവർ.

ഉച്ചത്തിൽ കാർ ഹോണുകൾ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് പലയിടത്തും ആഘോഷം. വൈറ്റ് ഹൗസിനു മുന്നിൽ സുരക്ഷാ വേലി കെട്ടി തിരിച്ചിരുന്നെങ്കിലും ജനം അതിനു മുന്നിലുമെത്തി ആഹ്ലാദം പങ്കുവച്ചു. ഇതുവരെ കാത്തിരുന്ന ഓരോ മിനിറ്റിനുമുള്ള ഫലമാണിതെന്നായിരുന്നു ഡമോക്രാറ്റുകളുടെ ആഹ്ലാദാരവം. പേടിസ്വപ്നങ്ങളെല്ലാം ഒഴിഞ്ഞു പോയെന്നും ആകാശത്തേക്ക് മുഷ്ടിചുരുട്ടിയെറിഞ്ഞ് ആവേശത്തോടെ പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.
മകൾ സില്‍വിയുമായാണ് മുപ്പത്തിയേഴുകാരി ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ എമി ആഘോഷത്തിനെത്തിയത്. രണ്ടു വയസ്സുള്ള മകൾ അവരോടു ചോദിച്ചു. എന്തിനാണമ്മേ ഇത്രയേറെ ആഘോഷം? ‘ഞാനെന്റെ മകളോടു പറഞ്ഞു, നല്ല ആൾക്കാർ ജയിച്ചിരിക്കുന്നു. മാത്രവുമല്ല നമുക്കൊരു വനിതയെ വൈസ് പ്രസിഡന്റായി ലഭിച്ചിരിക്കുന്നു…’ എമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഏതാനും ദിവസങ്ങളായി ലോകത്തിന്റെ കണ്ണുകളെല്ലാം അമേരിക്കയിലേക്കായിരുന്നു. വൈറ്റ് ഹൗസ് ആരെ വരവേൽക്കുമെന്ന് അറിയാൻ. അതിനാണ് ഇന്ന് ഉത്തരമായിരിക്കുന്നത്. ഇലക്ടറൽ വോട്ടുകളിലും ജനകീയ വോട്ടുകളിലും ഒരുപോലെ മുന്നേറി അമേരിക്കയുടെ 46–ാമത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം നവംബർ 8 രാവിലെ ആറരയ്ക്ക് അദ്ദേഹം യുഎസിനെ അഭിസംബോധന ചെയ്യും.
അമേരിക്ക ഒന്നിക്കാനുള്ള സമയമായി എന്നാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബൈഡന്റെ ആദ്യ വാക്കുകൾ. അമേരിക്കൻ ജനത തന്നിലും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിലും അർപ്പിച്ച വിശ്വാസത്തിന് നന്ദി. മുന്നോട്ടുള്ള വഴി കഠിനമാണ്. റെക്കോർഡ് വോട്ടുകളാണ് ചെയ്യപ്പെട്ടത്.

അമേരിക്കയുടെ ഹൃദയത്തിൽ ജനാധിപത്യമാണ് അലയടിക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. ക്യാംപെയിനുകൾ അവസാനിക്കുന്നതോടെ എല്ലാ വിദ്വേഷങ്ങളും മറന്ന് ഞങ്ങൾക്കു പിറകിൽ ഒരു രാഷ്ട്രമായി ഒത്തുചേരാനുള്ള സമയമാണിത്. ഇത് അമേരിക്കയ്ക്ക് ഒരുമിക്കാനുള്ള സമയമാണ്, എല്ലാ മുറിവുകളും ഉണക്കാനും. നമ്മൾ യുഎസിലുള്ളവരാണ്. നാം ഒരുമിച്ചു നിന്നാൽ, നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല.’– ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
വോട്ടു ചെയ്ത് ജയത്തിലേക്ക് എത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ഇന്ത്യൻ വംശജയും യുഎസ്സിന്റെ ആദ്യ വനിത വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും രംഗത്തുവന്നു. ‘നമ്മൾ അത് നേടി, അത് നേടി ജോ, നിങ്ങളാണ് ഇനി അടുത്ത യുഎസ് പ്രസിഡന്റ്’– ജോ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് കമലാ ഹാരിസ് കുറിച്ചു.


അതേസമയം, യുഎസ്–മെക്സിക്കോ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികൾ വെള്ളി നിറമുള്ള ബലൂണുകൾ ആകാശത്തേക്കു പറത്തിവിട്ടാണ് സന്തോഷം പങ്കുവച്ചത്. ബലൂണുകളിൽ ഇംഗ്ലിഷില്‍ വലിയ അക്ഷരത്തിൽ എഴുതിയിരുന്നു– ‘ബൈ ട്രംപ്’. ആഹ്ലാദാരവത്തോടെയാണ് അഭയാർഥി ക്യാംപുകൾ ട്രംപിന്റെ തോൽവി ആഘോഷിച്ചത്. ട്രംപിന്റെ കുടിയേറ്റ നിയമം കാരണം ഒട്ടേറെ പേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്.


കുട്ടികളോടു പോലും പൊലീസ് ക്രൂരമായി പെരുമാറുന്ന അതിർത്തിക്കാഴ്ചകളും വാർത്തയായിരുന്നു. വോട്ടു ചെയ്യാനാകാതിരുന്നിട്ടു കൂടി ‘ബൈഡന് വോട്ട് ചെയ്യൂ’ എന്ന പോസ്റ്ററും മറ്റും അഭയാർഥി ക്യാംപിലുള്ളവർ പലയിടത്തും പതിച്ചിരുന്നു. ‘അടക്കാനാകാത്ത സന്തോഷം’ എന്നാണ് ക്യൂബയിൽനിന്നെത്തിയ അഭയാർഥി ഡൈറോൺ എലിസോൻഡോ ബൈഡന്റെ വിജയത്തെപ്പറ്റി റോയിട്ടേഴ്സ് പ്രതിനിധിയോടു പറഞ്ഞത്.

English summary

The United States is celebrating, with Joe Biden set to become the next president with a clear majority. Democrats have conquered all major cities in the US. In the US capital, Washington, people took to the streets to celebrate.

Leave a Reply

Latest News

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത് വർഷമായി റിപ്പോർട്ട് നൽകിയ സിബിഐആത്മഹത്യയല്ലെന്ന സൈക്കോളജിക്കൽ...

വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ മണവാളൻ റിയാസ് പിടിയിൽ

മലപ്പുറം: വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പൊലീസിന്‍റെ പിടിയിലായത്.

സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട്...

More News