ഇന്ത്യയുടെ വാക്‌സിനേഷൻ ഡ്രൈവിന് നൽകുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്‌ട്രസഭ

0

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ ഡ്രൈവിന് നൽകുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്‌ട്രസഭ. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെ ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ ഡ്രൈവ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ദുജാറിക് വിശേഷിപ്പിച്ചത്.

രാ​ജ്യ​ത്തെ 60 കോ​ടി​യോ​ളം ജ​ന​ങ്ങ​ളി​ലേ​ക്ക് വാ​ക്‌​സി​ൻ എ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം പറഞ്ഞു. യു​എ​ന്നി​ന്‍റെ പ്ര​തി​ദി​ന മാ​ദ്ധ്യ​മ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഇ​ന്ത്യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷോം​ബി ഷാ​ർ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ​ർ​വൈ​ല​ൻ​സ് ശ​ക്തി​പ്പെ​ടു​ത്തു​ക, പ്ര​തി​രോ​ധ ഘ​ട​ക​ങ്ങ​ൾ നീ​രീ​ക്ഷി​ക്കു​ക, ലാ​ബ് ക​പ്പാ​സി​റ്റി ത്വ​രി​ത​പ്പെ​ടു​ത്തു​ക, കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ക, ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘം ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും യു​എ​ൻ വ്യ​ക്ത​മാ​ക്കി.

റി​സ്‌​ക് ക​മ്യൂ​ണി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നോ​ട​കം 1.3 ദ​ശ​ല​ക്ഷം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യും യു​എ​ൻ അ​റി​യി​ച്ചു.

Leave a Reply