യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി

0

കൊച്ചി: യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും നിര്‍ദേശിച്ചു.
വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും അവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനും സാധ്യമായ എല്ലാ മാര്‍ഗങ്ങളും നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നാലു മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

റു​​​മാ​​​നി​​​യ, പോ​​​ള​​​ണ്ട്, ഹം​​​ഗ​​​റി, സ്ലോ​​​വാ​​​ക്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​ണ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ നാ​​​ട്ടി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. കീ​​​വി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും പോ​​​ള​​​ണ്ട്, റു​​​മാ​​​നി​​​യ, സ്ലോ​​​വാ​​​ക്യ, ഹം​​​ഗ​​​റി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ എം​​​ബ​​​സി​​​ക​​​ളി​​​ലും 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഹെ​​​ല്‍​പ് ലൈ​​​ന്‍ ന​​​മ്പ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ണെ​​ന്നും അ​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here