യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നിയോഗിച്ച കേന്ദ്രമന്ത്രിമാർ ഉടൻ പുറപ്പെടും

0

കൊച്ചി ∙ യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നിയോഗിച്ച പ്രകാരം കേന്ദ്രമന്ത്രിമാർ ഉടൻ പുറപ്പെടുമെന്നും തുടർ നടപടികൾക്ക് മന്ത്രിമാർ നേതൃത്വം നൽകുമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

യുക്രെയ്നിൽ കുടുങ്ങിയ കേരളത്തിൽനിന്നുള്ള വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ, അസോസിയേഷൻ അംഗങ്ങളും ദമ്പതികളുമായ ടി.ബി.ഷാജിമോൻ, ഗോവിന്ദു പി.രേണുക ദേവി എന്നിവർ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. ദമ്പതികളുടെ മകൾ ആതിര ഉൾപ്പെടെയുള്ളവർ കീവിൽ കുടുങ്ങിയിരിക്കുകയാണെന്നും കുട്ടികളെ ഉടനെ അവിടെനിന്ന് രക്ഷപ്പെടുത്താൻ ഇന്ത്യൻ അംബാസഡർക്കു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

19,000 ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം ക്രോഡീകരിച്ചെന്നും ഇവരെയെല്ലാം സൗജന്യമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്.മനു അറിയിച്ചു. വിദേശകാര്യമന്ത്രാലയം യുക്രെയ്നിലെയും സമീപ രാജ്യങ്ങളിലെയും എംബസികളുമായി ബന്ധപ്പെടുന്നുണ്ട്. റഷ്യൻ ഭരണകൂടത്തിന്റെ സഹകരണവും ഉറപ്പാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയിക്കാനായി കേസ് നാളെ പരിഗണിക്കാൻ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here