Monday, September 27, 2021

കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടിെല്ലന്നും സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

Must Read

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടിെല്ലന്നും സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത് കേസുകൾ ഉയർന്നേക്കാം. വീടുകളിലെ െഎസലേഷെൻറ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കേസുകൾ കൂടുതലുള്ള കേരളം, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേർത്തു. കേരളത്തിൽ മാത്രമാണ്​ ഒരുലക്ഷത്തിന്​ മുകളിൽ ആക്​റ്റീവ്​ കേസുകൾ ഉള്ളത്​. 31 സംസ്​ഥാനങ്ങളിലും 10,000ൽ താഴെയാണ്​ കേസുകളെന്നും കേന്ദ്രം വ്യക്​തമാക്കി.

വാക്‌സിനേഷന് വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചതായി ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൻ പറഞ്ഞു. മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്​. രാണ്ടാം ഡോസ് വാക്‌സി​െൻറ വിതരണം കാര്യക്ഷമാക്കുന്നതിന് ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്്​. വാക്സിൻ കവറേജ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകളെ തിരിച്ചറിയാനും ഈ ജില്ലകളിലെ വാക്സിനേഷ​െൻറ പുരോഗതി പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, രാജ്യത്ത്​ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,164 പേർക്കാണ്​. 34,159 പേർ സുഖം പ്രാപിച്ചു

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News