യു​ക്രെ​യ്നി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്ത​ത് 10 ല​ക്ഷം പേ​രെ​ന്ന് യു​എ​ൻ

0

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ദ്ധം രൂ​ക്ഷ​മാ​യ യു​ക്രെ​യ്നി​ൽ​നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി ഇ​തു​വ​രെ പ​ലാ​യ​നം ചെ​യ്ത​ത് 10 ല​ക്ഷം പേ​രെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ. വെ​റും ഏ​ഴു ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം പ​ലാ​യ​നം ന​ട​ന്ന​ത്. യു​റോ​പ്പ് സാ​ക്ഷ്യം​വ​ഹി​ച്ച ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ങ്ങ​ളി​ലൊ​ന്നാ​ണ് യു​ക്രെ​യ്നി​ലേ​തെ​ന്നും യു​എ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

യു​ക്രെ​യ്നി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ടു​ത്ത ദു​രി​ത​മാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​വ​ർ​ക്കു​വേ​ണ്ടി “തോ​ക്കു​ക​ൾ നി​ശ​ബ്ദ​ത പാ​ലി​ക്ക​ണം, അ​ങ്ങ​നെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന മാ​നു​ഷി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും’ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള യു​എ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഫി​ലി​പ്പോ ഗ്രാ​ൻ​ഡി പ​റ​ഞ്ഞു.

Leave a Reply