ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയദിനാഘോഷം മുൻനിർത്തി നാളെ മുതൽ യു.എ.ഇയിൽ പൊതു അവധിയാണ്. ഭൂരിഭാഗം സ്വകാര്യ കമ്പനികളിലും ശനിയാഴ്ച കൂടി അവധിയുണ്ട്.
അതുകൊണ്ടു തന്നെ മലയാളികളടക്കമുള്ള ഒട്ടേറെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധിയാകും ലഭിക്കുക. സർക്കാർ ഓഫീസുകളിലും മറ്റും നാമമാത്ര സ്വഭാവത്തിൽ ആയിരുന്നു ഇക്കുറി ദേശീയദിനാഘോഷം. സ്വദേശികളോടൊപ്പം പ്രവാസികളും ലളിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും ആസൂത്രണം ചെയ്തിട്ടുണ്ട്.
കുടുംബസംഗമങ്ങളിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. 20 പേരിൽ കൂടുതൽ വീടുകളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല. മറ്റു സ്ഥലങ്ങളിലും കൂടുതൽ പേർ ഒന്നിച്ച് നിൽക്കരുത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. തൊഴിലിടങ്ങളിലെ ആഘോഷങ്ങൾ റദ്ദാക്കിയിട്ടുണ്ട്. തോരണങ്ങൾ, പതാകകൾ, ബാനറുകൾ എന്നിവക്കു മാത്രമാണ് അനുമതി. The UAE is preparing for the National Day celebrations. Wednesday is the 49th National Day of the UAE. Expatriate community including Malayalees to participate in limited celebrations despite Kovid restrictions