ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ യു​എ​ഇ കീ​ഴ​ട​ങ്ങി​ല്ല: ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്

0

അബുദാബി: ഹൂതികളുടെ പ്രകോപന ശ്രമം വിലപ്പോവില്ലെന്നും ആക്രമണങ്ങൾക്ക് മുന്നിൽ യുഎഇ കീഴടങ്ങില്ലെന്നും നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. സുസ്ഥിരവും സമാധാനപരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് യുഎഇ ശ്രമിക്കുന്നത്. രാജ്യത്ത് സുരക്ഷയും പരമാധികാരവും ഉറപ്പുനൽകുകയാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

അ​തേ​സ​മ​യം, അ​ബു​ദാ​ബി​യി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണം ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചെ​ന്ന് യു​എ​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഹൂ​തി​ക​ൾ യു​എ​ഇ​ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഹൂ​തി വി​മ​ത​ർ അ​യ​ച്ച ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ത​ക​ർ​ത്ത​താ​യും ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച യെ​മ​നി​ലെ ലോ​ഞ്ച​ർ ന​ശി​പ്പി​ച്ച​താ​യും യു​എ​ഇ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Leave a Reply