ഇ​ന്ധ​ന​വും ഭ​ക്ഷ​ണ​വും തീ​ർ​ന്നു, റ​ഷ്യ​ൻ സൈ​ന്യം കൊ​ള്ള ന​ട​ത്തു​ന്നു​വെ​ന്ന് അ​മേ​രി​ക്ക

0

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വ് പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​കു​ന്ന റ​ഷ്യ​ൻ സൈ​നി​ക​ർ വ്യാ​പ​ക കൊ​ള്ള ന​ട​ത്തു​ന്ന​താ​യി യു​എ​സ് ആ​രോ​പി​ച്ചു. ഇ​ന്ധ​ന​വും ഭ​ക്ഷ​ണ​വും തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് റ​ഷ്യ​ൻ സൈ​നി​ക​ർ സാ​ധ​ന​ങ്ങ​ൾ​ക്കാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും യു​എ​സ് പ്ര​തി​രോ​ധ​വ​കു​പ്പ് വ​ക്താ​വ് ജോ​ൺ കി​ർ​ബി പ​റ​ഞ്ഞു.

കീ​വ് പി​ടി​ച്ചെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് റ​ഷ്യ​ൻ ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ൽ നി​ശ്ച​ല​മാ​യി തു​ട​രു​കയാണ്. അ​വ​ർ​ക്ക് നി​ല​വി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. യു​ക്രെ​യ്ൻ സൈ​നി​ക​രി​ൽ നി​ന്നു​ള്ള പ്ര​തി​രോ​ധ​വും ഇ​ന്ധ​ന, ഭ​ക്ഷ​ണ ക്ഷാ​മ​വും റ​ഷ്യ​ൻ സൈ​നി​ക​രെ ത​ള​ർത്തി​യി​ട്ടു​ണ്ടെ​ന്നും ജോ​ൺ കി​ർ​ബി പ​റ​ഞ്ഞു.

Leave a Reply