Monday, April 12, 2021

പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യും; ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് നോട്ടീസ്

Must Read

പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ

കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ. കോപ്റ്ററിന്റെ പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റൻ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ്...

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവസ്ഥലം...

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്

കൊച്ചി: ഒ.ടി.ടി. ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങൾ തുടർച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്....

കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് നോട്ടീസ്. പന്ത്രണ്ടാം തീയതി സ്പീക്കറെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ നിന്നാണ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കോൺസുൽ ജനറൽ വഴിയാണ് ഡോളർ കടത്തെന്നും ​ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. സ്വപ്നയുടെ മൊഴി പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴിയിൽ പറയുന്നത്. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുൽ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോൺസുൽ ജനറലിനും സ്പീക്കർക്കുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കോണ്‍സുലര്‍ ജനറലിൻ്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മിഷൻ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

English summary

The twelfth date will be questioned; Notice to Speaker to appear for questioning in dollar smuggling case

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News